ചിതറഗ്രാമപഞ്ചായത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. വൈസ് പ്രസിഡന്റ് രജിത, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ മടത്തറ അനില്‍, ഷീന, അസിസ്റ്റന്റ് സെക്രട്ടറി ഗായത്രി, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.