തൊഴിലുറപ്പ് പദ്ധതിയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വ്യക്തിഗത ആസ്തികള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ചടയമംഗലം ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കുളംനിര്‍മ്മാണം, തീറ്റപ്പുല്‍കൃഷി, അസോള ടാങ്ക് നിര്‍മാണം, കമ്പോസ്റ്റിങ് സംവിധാനം, സോക് പിറ്റ്, കിണര്‍ റീച്ചാര്‍ജ്, ബയോ ഗ്യാസ് പ്ലാന്റ് എന്നിവയ്ക്കായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കാം.

ഐ എച്ച് ആര്‍ ഡി 2018 സ്‌കീമില്‍  നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ കോഴ്‌സുകളുടെ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് പഠിച്ചിരുന്ന സെന്ററുകളില്‍ ഡിസംബര്‍ അഞ്ചുവരെയും 100 രൂപ ഫൈനോടുകൂടി ഡിസംബര്‍ ഏഴ് വരെയും രജിസ്റ്റര്‍ ചെയ്യാം.  അപേക്ഷാഫോം സെന്ററില്‍ നിന്നും ലഭിക്കും വിവരങ്ങള്‍ക്ക് :  www.ihrd.ac.in  ഫോണ്‍ 0471 2322985, 0471 2322501.