പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന PM-YASASVI OBC, EBC പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് പദ്ധതിക്കായി അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. www.egrantz.kerala.gov.in എന്ന വെബ്പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാം. കൊല്ലം മേഖലാ ഓഫീസ് – 0474 2914417, എറണാകുളം മേഖലാ ഓഫീസ് – 0484 2983130, പാലക്കാട് മേഖലാ ഓഫീസ് – 0491 2505663, കോഴിക്കോട് മേഖലാ ഓഫീസ് – 0495 2377786. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15.