ഡിസംബർ ഒന്നു മുതൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ ഭാഗമായി എൻ.സി.ഐ.എസ്.എമിന്റെ എത്തിക്സ് ആൻഡ് രജിസ്ട്രേഷൻ ബോർഡ് ആയുഷ്മാൻഭാരത് ഡിജിറ്റൽ മിഷനുമായി ബന്ധപ്പെട്ട് ഡിസംബർ നാലിനു ശിൽപശാല നടത്തും. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള BAMS, BSMS, BUMS, പ്രാക്ടീഷണർമാർക്ക് ശിൽപശാലയിൽ പങ്കെടുക്കാം. പേരും വിവരങ്ങളും ഹെൽത്ത് പ്രൊഫഷണൽ രജിസ്ട്രിയിൽ സൗജന്യമായി ചേർക്കാം. പ്രാക്ടീഷണർമാർ www.medicalcouncil.kerala.gov.inൽ പ്രസിദ്ധീകരിച്ച ലിങ്കിൽ കയറി വിവരങ്ങൾ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം. കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർകാർഡ്, ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ കൈയിൽ കരുതണം.