കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിനു കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കും. കൃഷിയോ, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലോ കുറഞ്ഞത് 10 വർഷം പ്രവൃത്തി പരിചയമുള്ള സൂപ്പർവൈസറി കേഡറിൽ ജോലി ചെയ്ത ബിരുദധാരികളെയാണ് നിയമിക്കുന്നത്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.kasumavukrishi.org
