ആലപ്പുഴ: 2019ലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അതിന്റെ ഭാഗമായ വി.വി.പാറ്റ് മെഷീനുകളും മോക്പോൾ നടത്തി. വോട്ടിങ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് വിലയിരുത്തുന്നതിനായിരുന്നു മോക്‌പോൾ. വിവിധ രാഷ്ട്രീക കക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിലായുരുന്നു മോക്‌പോൾ നടന്നത്. ജില്ലാകളക്ടർ എസ്.സുഹാസിന്റെ സാന്നിധ്യത്തിൽ നടന്ന മോക്‌പോളിൽ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പ്രേംനാഥ്, ആർ.ഉണ്ണികൃഷ്ണൻ, അബ്ദുൾ സലാം ലബ്ബ തുടങ്ങിയവർ പങ്കെടുത്തു. 480 ബാലറ്റ് യൂണിറ്റ്, 300 കൺട്രോൾ യൂണിറ്റ്, 100 വി.വി.പാറ്റ് മെഷീനുകൾ എന്നിവയാണ് മോക്‌പോൾ നടത്തിയത്. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഹരികുമാർ നേതൃത്വം നൽകി.
