തിരുവനന്തപുരം പൂജപ്പുരയിൽ സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആശാഭവനിൽ (പുരുഷ നിര) സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II തസ്തികയിൽ നിലവിലുള്ള ഒഴിവിൽ. സ്റ്റാഫ് നഴ്‌സ് ഗ്രേഡ് II അല്ലെങ്കിൽ സമാന സ്വഭാവമുള്ള തസ്തികകളിൽ നിന്നും 39300-83000 രൂപ ശമ്പള സ്‌കെയിലിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബി.എസ്.സി നഴ്‌സിങ്/ നഴ്‌സിങ് കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ജനറൽ നഴ്‌സിങ്, സൈക്യാട്രിക് നഴ്‌സിങ്ങിൽ ഡിപ്ലോമ (അഭികാമ്യം) എന്നീ യോഗ്യതയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മേലധികാരി മുഖേന അപേക്ഷ സമർപ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മേലധികാരിയുടെ നിരാക്ഷേപപത്രം, അപേക്ഷകന്റെ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡിസംബർ 15 നകം അപേക്ഷിക്കണം.