അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  സൗജന്യ സര്‍ട്ടിഫൈഡ്  വെബ് ഡവലപ്പര്‍ കോഴ്‌സിലേക്ക് (30 സീറ്റ്) എസ് സി/എസ് റ്റി/ഇ ഡബ്ല്യൂ എസ് ഗേള്‍സ്  എന്നിവര്‍ക്ക് അപേക്ഷിക്കാം.ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി, പ്ലസ്ടു എന്നിവയുടെ പകര്‍പ്പും വില്ലേജോഫീസില്‍ നിന്നും ലഭിച്ച കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കണം. ഫോണ്‍ 8547005029, 9495069307, 04923241766.

ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തില്‍ വാസ്തുശാസ്ത്രത്തില്‍ നാല്മാസ  സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.   പ്രായപരിധി ഇല്ല. യോഗ്യത: ഐ റ്റി ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ ജി സി ഇ സിവില്‍ എഞ്ചിനിയറിങ്,  ഐ റ്റി ഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ് അല്ലെങ്കില്‍  ഡിപ്ലോമ  ഇന്‍ സിവില്‍ എഞ്ചിനിയറിങ്,   ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണസ്ട്രക്ഷന്‍ എഞ്ചിനിയറിങ്. എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം,   ആറ•ുള, പത്തനംതിട്ട, പിന്‍  689533,    വിലാസത്തിലോ www.vasthuvidyagurukulam.com ലോ ഡിസംബര്‍ 23 നകം  ലഭിക്കണം.  ഫോണ്‍  : 0468 2319740,  9947739442,  9605046982, 9188089740.