ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇടനാട് സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ കുട്ടികള്‍ക്കായി വര്‍ണക്കൂടാരം ഒരുങ്ങി. സമഗ്രശിക്ഷ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രാജ്യാന്തര നിലവാരത്തിലുള്ള പ്രീ-സ്‌കൂള്‍ സജ്ജീകരിച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം കുട്ടികളുടെ സര്‍ഗവാസന വര്‍ധിപ്പിക്കുന്നിതനായി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നടപ്പിലാക്കിയത്.

നവീകരിച്ച പ്രീ-സ്‌കൂളിന്റെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ദിജു അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ഷൈനി ജോയി, സജീവ്കുമാര്‍, അമല്‍ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദസ്തക്കീര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, മീര ഉണ്ണി, രേണുകരാജേന്ദ്രന്‍, ഓ മഹേശ്വരി, എസ് കെ ചന്ദ്രകുമാര്‍, ടി എം ഇക്ബാല്‍, ലീലാമ്മ ചാക്കോ, ആര്‍ സന്തോഷ്, ഷീബ മധു, ശരത്ചന്ദ്രന്‍, ഇന്ദിര കെ, ബീനാരാജന്‍, സജീന നജീം, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു