ജില്ലാ പഞ്ചായത്തിലെ പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനത്തിനായി അപേക്ഷിച്ചവര്‍ക്കായി   ഡിസംബര്‍ അഞ്ച് രാവിലെ 10 മുതല്‍  അഭിമുഖം നടത്തും. വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡുമായി ജില്ലാ പഞ്ചായത്തിലുള്ള പി എം ജി എസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍  എത്തണം.

തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ ഗസ്റ്റ് ലക്ചര്‍ നിയമനം നടത്തും. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന  അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും  ബയോഡാറ്റയും സഹിതം ഡിസംബര്‍ അഞ്ചിന്  വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.   വിവരങ്ങള്‍ www.iihtkannur.ac.in   ഫോണ്‍ : 0497 2835390 .