എട്ടാമത് ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ആയുഷ് ഗ്രാം ഇത്തിക്കര ബ്ലോക്കും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച രചന, ക്വിസ്, ഉപന്യാസം മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫിയും കൈമാറി.
