ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ‘ഭൂജല സംരക്ഷണവും പരിപോഷണവും’ വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ലതികാ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ഭൂജലശേഖരണം വര്‍ദ്ധിച്ചാലേ ജലസമ്പത്ത് ലഭ്യമാകൂ. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള സമഗ്രവും സുസ്ഥിരവുമായ ജലവികസനമാണ് ആവശ്യമെന്നും അഭിപ്രായം ഉയര്‍ന്നു. ശുദ്ധജലസംരക്ഷണ മാര്‍ഗ്ഗങ്ങളും വിശദമാക്കി. ഫാത്തിമ മാതാ കോളേജ് ജിയോളജി വകുപ്പ് ആന്‍ഡ് ഡിജിറ്റല്‍ സര്‍വേയിംഗ് അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍ മനു രാജ് വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് ഹരി വി നായര്‍ അധ്യക്ഷനായി.
ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ വി സുദര്‍ശനന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ആര്‍ ജയന്തി ദേവി, കെ ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി വിക്രമന്‍ പിള്ള, എസ് രാധിക, കരിങ്ങന്നൂര്‍ സുഷമ്മ, എസ് ഷജി, ജനപ്രതിനിധികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.