ജില്ലയില്‍ ഇന്ന്  മുതല്‍ ഫെബ്രുവരി 29 വരെ കക്കവാരുന്നത് ജില്ലാ കലക്ടര്‍ നിരോധിച്ചു. കറുത്ത കക്ക, കല്ലുമ്മേക്കായ എന്നിവയെ ഇത്തവണ ഒഴിവാക്കി. മഞ്ഞ കക്ക വളരുന്ന പ്രദേശങ്ങളിലാണ് ഇക്കൊല്ലത്തെ നിരോധനം ബാധകം.

താന്നിപ്രദേശത്തിന്റെ തെക്ക്മുതല്‍ മണിയംകുളം റെയില്‍പാലത്തിന് പടിഞ്ഞാറുള്ള പരവൂര്‍ കായല്‍ പ്രദേശം, അഷ്ടമുടികായലിന്റെ ഭാഗമായ ചവറകായല്‍ പൂര്‍ണമായും, സെന്‍ട്രല്‍കായല്‍ അഴിമുഖം മുതല്‍ വടക്കോട്ട് പുളിമൂട്ടില്‍ കടവ്, തെക്ക് മണലികടവ് വരെ, തെക്ക്-പടിഞ്ഞാറ് കാവനാട് ബൈപാസ് പാലം വരെ (പ്രാക്കുളംകായല്‍ ഉള്‍പ്പടെ), കായംകുളം കായലില്‍ ടി എസ് കനാല്‍ അഴീക്കല്‍ പാലം മുതല്‍ വടക്ക്-പടിഞ്ഞാറ് അഴിമുഖം വരെ, വടക്ക്-കിഴക്ക് ആയിരംതെങ്ങ് ഫിഷ്ഫാം കഴിഞ്ഞുള്ള ടി എം തുരുത്ത് വരെയുമാണ് നിരോധനം. ഇവിടങ്ങളില്‍ നിന്ന് നിരോധനകായലളവില്‍ മഞ്ഞകക്ക വാരല്‍-വിപണനം, ഓട്ടിവെട്ടല്‍-ശേഖരണം, പൊടികക്കശേഖരണം എന്നിവ ശിക്ഷാര്‍ഹമാണ് എന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.