ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ഫ്‌ലെയിം മൈഗ്രന്റ് സുരക്ഷ, വയനാട് സൈക്കിള്‍ അസോസിയേഷന്‍, അസംപ്ഷന്‍ എന്‍.സി.സി യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍കരണ സൈക്കിള്‍ റാലി നടത്തി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബത്തേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ വിദ്യ അധ്യക്ഷത വഹിച്ചു. ഫ്‌ലെയിം കേരള പ്രസിഡന്റ് പി.എ ബെന്നി, ഇംഹാന്‍സ് പ്രൊജക്ട് ഡയറക്ടര്‍ ഡോ.വിവിന്‍ മാത്യൂ, ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ബിനു തോമസ്, ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍ എസ്.റ്റി.എസ് വിജയന്‍, ഐസിടിസി കൗണ്‍സിലര്‍ മൊയ്തീന്‍, സുരക്ഷ മാനേജര്‍ കെ.കെ സിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ഫ്‌ലെയിം മൈഗ്രന്റ് സുരക്ഷയുടെയും നേതൃത്വത്തില്‍ അതിഥി തൊഴിലാളികളുമായി സ്‌നേഹ ദീപം തെളിയിച്ചു. സുല്‍ത്താന്‍ ബത്തേരി ഗാന്ധി ജങ്ക്ഷന്‍ പരിസരത്ത് നടന്ന പരിപാടി നഗരസഭ പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ റഷീദ് ഉദ്ഘാടനം ചെയ്തു. ഫ്‌ലെയിം കേരള പ്രസിഡന്റ് പി.എ ബെന്നി, ഫ്‌ലെയിം മൈഗ്രൈന്റ് സുരക്ഷ പ്രൊജക്റ്റ് ഡയറക്ടര്‍ പി.ഒ ജോയ്, ഐസിടിസി കൗണ്‍സിലര്‍ മൊയ്തീന്‍, ഇംഹാന്‍സ് ടി.എം.എച്ച് പി ഡോ. പ്രവീണ്‍, സുരക്ഷ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാനന്തവാടി പി കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ എയ്ഡ്‌സ് ദിനം ആചരിച്ചു. രാവിലെ കുട്ടികള്‍ക്കായി എയ്ഡ്‌സ് ബോധവത്കരണവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ അധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ അതുല്‍കൃഷ്ണ എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്യാം കൃഷ്ണ, യൂണിയന്‍ സെക്രട്ടറി അഭിരാം കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഫ്ളാഷ് മോബും ബോധവത്കരണവും നടത്തി. ഗ്രാമപഞ്ചായത്ത് അംഗം പി.എ ബാബുവിനെ റെഡ് റിബണ്‍ അണിയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട് കുടുംബാരോഗ്യകേന്ദ്രം ജീവനക്കാര്‍ മക്കിയാട്, കോറോം ടൗണില്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ശ്രദ്ധ നേടി. വാര്‍ഡ് മെമ്പര്‍ ചന്തു മാസ്റ്റര്‍, മെഡിക്കല്‍ ഓഫീസര്‍ കെ.ആര്‍ ദീപ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.