ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗത്തിനെതിരായ പ്രതിരോധ കുത്തിവെപ്പ് തരിയോട് ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബീന റോബിന്‍സണ്‍ അധ്യക്ഷത വഹിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് നല്‍കേണ്ടതിന്റെ ആവശ്യകത, കന്നുകാലികളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ച് ഡോ.കെ.എം സീന ക്ലാസ്സെടുത്തു. ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, എം.ബി ബബിത തുടങ്ങിയവര്‍ സംസാരിച്ചു.