കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍/സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത-വ്യക്തികള്‍: ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ച് ഫോട്ടോ, വീഡിയോ ഷൂട്ടിംഗില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സംഘടനയില്‍ നിന്നോ സമാന സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
2) സ്ഥാപനങ്ങള്‍, സംഘടനകള്‍: ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്ത് ചെയ്തതിലുള്ള മൂന്ന് വര്‍ഷത്തെ പരിചയം. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വേണ്ടി ഏരിയല്‍ ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം അഭികാമ്യം. അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, അരമണിക്കൂര്‍ ഷൂട്ട്, ഒരുമണിക്കൂര്‍ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസല്‍ എന്നിവ സഹിതം ഡിസംബര്‍ എട്ടിന് വൈകീട്ട് അഞ്ചിനകം കളക്ടറേറ്റിലെ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ, തപാല്‍ മാര്‍ഗമോ നല്‍കണം. സ്പെസിഫിക്കേഷനും മറ്റ് വിശദാംശങ്ങളും prd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.