ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ കരാറടിസ്ഥാനത്തിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി യോഗ്യതയുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ/സ്റ്റാർട്ടപ്പുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത-
വ്യക്തികൾ: ഡ്രോൺ പ്രവർത്തിപ്പിച്ച് ഫോട്ടോ,വീഡിയോ ഷൂട്ടിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സംഘടനയിൽ നിന്നോ സമാന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
സ്ഥാപനങ്ങൾ, സംഘടനകൾ: ഇത്തരം പ്രവൃത്തികൾ ഏറ്റെടുത്ത് ചെയ്തതിലുള്ള മൂന്ന് വർഷത്തെ പരിചയം. വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി ഏരിയൽ ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം അഭികാമ്യം. അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, അരമണിക്കൂർ ഷൂട്ട്, ഒരുമണിക്കൂർ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസൽ എന്നിവ സഹിതം അതതു ജില്ല ഇൻഫർമേഷൻ ഓഫീസുകളിൽ നേരിട്ടോ, തപാൽ മാർഗമോ സമർപ്പിക്കാം. സ്പെസിഫിക്കേഷൻ, അപേക്ഷ നൽകേണ്ട അവസാന തിയതി, മറ്റ് വിശദാംശങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ നിന്നും prd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.