അഞ്ചല്‍ ഗ്രാമപഞ്ചായത്തിന്റെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും അഞ്ചല്‍ ഈസ്റ്റ് സ്‌കൂള്‍ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എയ്ഡ്‌സ്ദിന ബോധവത്ക്കരണ റാലിയും ദീപം തെളിയിക്കലും സംഘടിപ്പിച്ചു.  അഞ്ചല്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീവന്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ലേഖ അധ്യക്ഷയായി.

അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ  ഷാജഹാന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ സുചിത്ര, സാബു, അഞ്ചല്‍ ഈസ്റ്റ് സ്‌കൂള്‍ എന്‍ സി സി കോര്‍ഡിനേറ്റര്‍ ബിജുലാല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി പി ആശ, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.