കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച ബഡ്‌സ് ഫെസ്റ്റിവല്‍ ക്രയോണ്‍സ് 2023 ല്‍ കടക്കല്‍ ബി ആര്‍ സി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. ശ്രീനാരായണഗുരു സമുച്ചയത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 31 സ്‌കൂളുകള്‍ മത്സരിച്ചതില്‍ നിന്നും ലളിതഗാനം നാടന്‍പാട്ട് നാടോടി നൃത്തം തുടങ്ങി വിവിധ കലാപരിപാടികളില്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കിക്കൊണ്ട് 35 പോയിന്റോടുകൂടി കടയ്ക്കല്‍ ബി ആര്‍ സി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
