മാനന്തവാടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉജ്വലത്തിന്റെ ഭാഗമായി എൽ. എസ്. എസ്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പഠന സഹായിയുടെ പ്രകാശനം ഒ.ആർ. കേളു എം എൽ എ നിർവഹിച്ചു. മാനന്തവാടി ബി. ആർ. സി. യുടെ നേതൃത്വത്തിൽ വിദഗ്ധരായ അധ്യാപകരുടെ കൂട്ടായ്മ ആണ് പഠന സഹായി തയ്യാറാക്കിയത്. മാനന്തവാടി ഉപജില്ലയിലെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങൾക്കും ഈ പഠന സഹായി ലഭ്യമാക്കും. കൂടുതൽ മികവ് അക്കാദമിക രംഗത്ത് ഉണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പഠന സഹായിയുടെ വിതരണ ഉദ്ഘാടനം മാനന്തവാടി നഗര സഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: സിന്ധു സെബാസ്റ്റ്യൻ വയനാട് ഡയറ്റ് സീനിയർ ലക്ചറർ ഷീജക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. എസ് . എസ്.കെ. മാനന്തവാടി ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ കെ. കെ. സുരേഷ് പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. എം. ഗണേഷ്, മുജീബ് റഹ്മാൻ, കെ.ജി. ജോൺസൺ, രമേശൻ ഏഴോക്കാരൻ , പി.സി . തോമസ് , എ. ഇ.സതീഷ് ബാബു, റിൻസി ഡിസൂസ ,കെ. അനൂപ് കുമാർ , അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.