ദേശീയ ജന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്തി. മാനന്തവാടി ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പസിഡന്റ് സി.റ്റി വത്സലകുമാരി അധ്യക്ഷത വഹിച്ചു.

നീതി ആയോഗ് നടപ്പിലാക്കുന്ന അസ്പിരേഷണല്‍ ബ്ലോക്ക് പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളിലൊന്നായ മാനന്തവാടിയില്‍ മുഴുവന്‍ കന്നുകാലികളെയും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കാനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി എന്‍ ഹരീന്ദ്രന്‍, റൂഖിയ സൈനുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണന്‍, ഡോ പി കെ സന്തോഷ്, ഡോ അജയ് കുര്യാക്കോസ്, വിമല്‍രാജ് തുടങ്ങിയവര്‍ സംസാരിച്ചു.