കൊട്ടിയം   അസ്സീസി എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ശിശുസംരക്ഷണ സ്ഥാപനത്തില്‍ ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍ തസ്തികളിലെ താത്കാലിക ഒഴിവുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.  ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന. യോഗ്യത : എം എസ് ഡബ്ല്യു, എം എ സോഷ്യോളജി, എം എസ് സി സൈക്കോളജി. പ്രായപരിധി 23-35. അപേക്ഷയും ബയോഡേറ്റയും സുപ്പീരിയര്‍ ജനറല്‍ (എന്‍ ജി ഒ ) എഫ് ഐ എച്ച് ജനറലേറ്റ് പാലത്തറ, തട്ടാമല പി ഒ കൊല്ലം-691020 വിലാസത്തില്‍ ഡിസംബര്‍ 18 വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍ -0474 2536246.

ബിസില്‍ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിങ് ഡിവിഷനില്‍ ആറു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് ഡിഗ്രി/പ്ലസ്ടു/എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.