ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ നിര്‍മാര്‍ജ്ജന യജ്ഞം നാലാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ഉദ്ഘാടനം ആദിച്ചനല്ലൂര്‍ വെറ്റിനറി ഡിസ്പെന്‍സറിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷീലാ ബിനു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കുമ്മല്ലൂര്‍ അനില്‍കുമാര്‍ അധ്യക്ഷനായി. കന്നുകാലികര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.