പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള മെഡിക്കൽ/എഞ്ചിനീയറിംഗ്എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, തുടങ്ങിയ വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം ഇ-ഗ്രാന്റ്‌സ് 3.0 ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 വരെ ദീർഘിപ്പിച്ചു. പദ്ധതി സംബന്ധിച്ചുള്ള വിജ്ഞാപനം www.egrantz.kerala.gov.in, ww.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളുമായി ബന്ധപ്പെടാം.