കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന എഴുത്തുകൂട്ടം ക്യാമ്പ് ചിൽഡ്രൻസ് ലിറ്റററി ഫെസ്റ്റിനോടൊപ്പം കൊല്ലം ജില്ലയിൽ വെച്ച് നടത്തും. എഴുത്തുകൂട്ടത്തിൽ 15 നും 35 നും ഇടയിൽ പ്രായമുള്ള 60 ഓളം യുവതി യുവാക്കൾക്കു പങ്കെടുക്കാം. ഇതിനായി യുവജനങ്ങൾക്ക് കഥ, കവിത, നോവൽ രചനകൾ അയക്കാം. അവസാന തീയതി ഡിസംബർ 15. രചനകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, പാളയം, നന്ദാവനം റോഡ്, വികാസ് ഭവൻ പി. ഒ., തിരുവനന്തപുരം-33. ഇ-മെയിൽ: kslc1945@gmail.com