മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വേദിയായ പൊൻകുന്നം സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി സന്ദർശിച്ചു. നവകേരള സദസിന്റെ മുന്നൊരുക്കം ഉദ്യോഗസ്ഥരുമായും സംഘാടകസമിതി അംഗങ്ങളുമായും ചർച്ച ചെയ്തു. നവകേരള സദസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡല കൺവീനറും ഡെപ്യൂട്ടി കളക്ടറുമായ(ആർ.ആർ ) കെ. ഗീതകുമാരി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ഡിവൈ.എസ്.പി: എൻ. അനിൽകുമാർ ഡി.ഇ.ഒ. ഇ.ടി. രാജേഷ്, രാഷ്ട്രീയകക്ഷി പ്രതിനിധി നേതാവായ എം.എ. ഷാജി, പഞ്ചായത്ത് സെക്രട്ടറിമാർ, ഫയർഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.