മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും കിലയുടെയും ആഭിമുഖ്യത്തില്‍ മഹിളാ കിസാന്‍ സശക്തികരണ്‍ പരിയോജനയുടെ (എംകെഎസ്പി) ഭാഗമായി പെരുമ്പുഴ സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ ”മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷി” പദ്ധതിക്ക് തുടക്കം. സ്ത്രീകള്‍ക്ക് കൃഷിയുമായും അനുബന്ധ മേഖലകളുമായുംബന്ധപ്പെട്ട സാങ്കേതികപരിജ്ഞാനവും സംരംഭകത്വനൈപുണ്യവും വര്‍ദ്ധിപ്പിക്കുന്നതിനാണ് പദ്ധതി. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ നിര്‍വഹിച്ചു. എസ് എം സി ചെയര്‍മാന്‍ വിജയകുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് അംഗം ഫാറൂഖ് നിസാര്‍, പ്രധാന അധ്യാപിക ജെ ശശികല തുടങ്ങിയവര്‍ പങ്കെടുത്തു.