നവകേരള സദസിനോട്  അനുബന്ധിച്ച് ചടയമംഗലം മണ്ഡലത്തിലെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മേറ്റുമാരുടെ സംഗമം കടയ്ക്കല്‍ ടൗണ്‍ ഹാളില്‍ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എസ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ അധ്യക്ഷയായി. ബി ഡി ഒ അനൂപ് കുമാര്‍ ക്ലാസ്സ് നല്‍കി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹരി വി നായര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .