ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ ആറു മാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. ബിടെക് സിവില്‍/ബി ആര്‍ക്ക് യോഗ്യതയുള്ളവര്‍ക്ക് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗിലേക്ക് അപേക്ഷിക്കാം. ബിടെക് സിവില്‍/ബി ആര്‍ക്ക്, ഡിപ്ലോമ സിവില്‍, ബിഎ ജോഗ്രഫി, സയന്‍സ് ബിരുദധാരികള്‍ എന്നിവര്‍ക്ക് ജി ഐ എസ് പരിശീലന പരിപാടിയിലേക്ക് പ്രവേശനം നേടാം. അവസാന തീയതി ഡിസംബര്‍ 26 . അപേക്ഷ ഓണ്‍ലൈന്‍ മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് 500 രൂപ. വിവരങ്ങള്‍ക്ക് – www.iiic.ac.in ഫോണ്‍ 8078980000.
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ ഡിസംബര്‍ 12 മുതല്‍ 22 വരെ ക്ഷീരോത്പന്ന നിര്‍മാണത്തില്‍ പരിശീലനം നല്‍കും.പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ അതത് ബ്‌ളോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ 8089391209, 04762698550 നമ്പറുകളിലോ ഡിസംബര്‍ 11 വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഓഫ്‌ലൈനായി പങ്കെടുത്തിട്ടുള്ളവര്‍ക്ക് അനുമതിയില്ല. രജിസ്‌ട്രേഷന്‍ ഫീസ് 135 രൂപ. തിരിച്ചറിയല്‍ രേഖയുമായി പങ്കെടുക്കാം.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് പുതിയ സംരംഭം ആരംഭിക്കുന്നവര്‍ക്കായി ഡിസംബര്‍ 12 മുതല്‍ 16 വരെ പരിശീലനപരിപാടി സംഘടിപ്പിക്കും കളമശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസിന്റെ നിയമവശങ്ങള്‍, ഐഡിയജനറേഷന്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. www.kied.info ല്‍ ഡിസംബര്‍ ആറിനകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രമാണ് ഫീസ് അടയ്‌ക്കേണ്ടത്. ഫീസ് : ജനറല്‍ – റസിഡന്‍ഷ്യല്‍ 3540, നോണ്‍ റസിഡന്‍ഷ്യല്‍ – 1500; എസ് സി / എസ് ടി – റസിഡന്‍ഷ്യല്‍ -2000, നോണ്‍ റസിഡന്‍ഷ്യല്‍ – 1000. ഫോണ്‍ 0484 2550322, 0484 2532890, 9605542061.