സപ്ലൈകോയുടെ നിലവിലുള്ള സാമ്പത്തിക ഞെരുക്കം ജീവനക്കാരുടേയും തൊഴിലാളികളുടേയും ശമ്പളവിതരണത്തെ ബാധിക്കുകയില്ലെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഇന്നും നാളെയുമായി മുഴുവൻ ജീവനക്കാരുടേയും തൊഴിലാളികളുടേയും ശമ്പളവിതരണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.