മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂർ മണ്ഡലത്തിലെത്തുന്ന നവകേരള സദസിൻ്റെ പ്രചാരണാർത്ഥം സംഘാടക സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി. ഫോർട്ട്കൊച്ചി സബ് കളക്ടർ പി.വിഷ്ണുരാജ് ചേന്ദമംഗലം കവലയിൽ വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
തെയ്യം, മുത്തുക്കുടകൾ, നിശ്ചല ദൃശ്യങ്ങൾ, ഓട്ടോറിക്ഷ റാലി എന്നിവ ജാഥക്ക് മിഴിവേകി. സർക്കാർ – സഹകരണ ജീവനക്കാർ, അംഗൻവാടി, ആശ പ്രവർത്തകർ, വിദ്യാർത്ഥികൾ, വിവിധ തൊഴിലാളി സംഘടനാ പ്രവർത്തകർ എന്നിവർ ജാഥയിൽ പങ്കാളികളായി.
സംഘാടക സമിതി ജോയിൻ്റ് കൺവീനർ ടോമി കെ സെബാസ്റ്റ്യൻ, ടി.ആർ ബോസ്, കെ.പി വിശ്വനാഥൻ, എൻ.ഐ പൗലോസ്, ടോബി മാമ്പിള്ളി, മുഹമ്മദ് ആലു, എം.എൻ ശിവദാസൻ, പി.എൻ സന്തോഷ്, ടി.വി നിഥിൻ, കെ.ബി അറുമുഖൻ, കെ.എ വിദ്യാനന്ദൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് റൂഹ് കളക്ടീവ് ബാൻ്റിൻ്റെ ഫ്യൂഷൻ മ്യൂസിക് അരങ്ങേറി.