ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വര്‍ക്കിങ് ഗ്രൂപ്പ് യോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ഉത്പാദന മേഖലാവികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനമായി. കാര്‍ഷിക-ക്ഷീരവികസന, ആരോഗ്യമേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കും.
ബ്ലോക്ക്പഞ്ചായത്തിന്റെ തനത്പദ്ധതികളായ തൃണകം, മണ്ണില്ലാകൃഷി, പിന്നാക്ക വിഭാഗക്കാര്‍ക്ക് വീടിനോട് ചേര്‍ന്ന് കടമുറി തുടങ്ങിയ പദ്ധതികളെ മാതൃകയാക്കി നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കും. ജില്ലാ-ഗ്രാമപഞ്ചായത്തുകളുമായി ചര്‍ച്ച ചെയ്ത് സംയുക്തപദ്ധതികള്‍ വിഭാവനം ചെയ്യും.13 വര്‍ക്കിങ് ഗ്രൂപ്പുകളുമായി ചര്‍ച്ച ചെയ്ത് 2024-25 വര്‍ഷം നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്ത് നിര്‍ദേശങ്ങള്‍ ബ്ലോക്കുപഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണക്കായി സമര്‍പ്പിച്ചു.
ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ് അധ്യക്ഷയായി. സ്ഥിരസമിതി അധ്യക്ഷരായ സനിത രാജീവ്, സി ശകുന്തള,എന്‍ ശര്‍മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ ദസ്തക്കീര്‍, എന്‍ സദാനന്ദന്‍ പിള്ള, സരിത പ്രതാപ്, രോഹിണി, സിനി അജയന്‍, ആശ ടീച്ചര്‍, ബിന്ദു ഷിബു, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ ജിപ്‌സണ്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.