മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ സമഗ്ര ക്യാമ്പസ് സൗന്ദര്യവൽക്കരണ പദ്ധതിയുടെയും ഗ്രൗണ്ട് സംരക്ഷണ ഭിത്തി നിർമ്മാണ പ്രവൃത്തിയുടെയും ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച 79 ലക്ഷം രൂപ ചെലവഴിച്ചാണ് സൗന്ദര്യവത്ക്കരണ പ്രവൃത്തി നടപ്പിലാക്കുന്നത്. സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള സ്പോർട്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. എംഎൽഎയുടെ പ്രാദേശിക വികസന നിധിയിൽ നിന്ന് സ്കൂളിന് അനുവദിച്ച 15 ലക്ഷം രൂപയുടെ 30 കമ്പ്യൂട്ടറുകളുടെ വിതരണ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു.

ചടങ്ങിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം സക്കീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ പി പ്രശാന്ത്, എസ്.എം.സി ചെയർമാൻ ഇ കെ ഗോപി, അഡീഷണൽ ഹെഡ് മാസ്റ്റർ സന്തോഷ് സാദരം, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ അർച്ചന ആർ, സ്കൂൾ പാർലമെൻറ് ചെയർമാൻ എസ് എസ് ധീരജ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് എം.എം ബാബു സ്വാഗതവും അഫ്സ ടി എം നന്ദിയും പറഞ്ഞു.