ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ സായുധസേനാ പതാക ദിനാചരണം നടന്നു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ (ഇന്‍ ചാര്‍ജ്) കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായ പരിപാടി ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) പി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ. മണികണ്ഠന്‍, ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ഡി.കെ ചന്ദ്രന്‍, പാലക്കാട് ഗോള്‍ഡന്‍ പാം കാന്റീന്‍ ഒ.ഐ.സി കേണല്‍ എന്‍. രാധാകൃഷ്ണന്‍, ഇ.സി.എച്ച്.എസ് ഒ.ഐ.സി കേണല്‍ ടി. ശങ്കരനാരായണന്‍, ഒറ്റപ്പാലം ഗോള്‍ഡന്‍ പാം കാന്റീന്‍ ഒ.ഐ.സി ലെഫ്. കേണല്‍ പത്മജന്‍, കേരള സ്റ്റേറ്റ് എക്സ് സര്‍വീസ് ലീഗ് സംസ്ഥാന-ജില്ലാ സെക്രട്ടറി വി.എസ് കൃഷ്ണകുമാര്‍, അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് പ്രസിഡന്റ് എന്‍. അജയകുമാര്‍, നാഷണല്‍ എക്സ് സര്‍വീസ്മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കേന്ദ്ര വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.എ ഉണ്ണികൃഷ്ണന്‍, പാലക്കാട് ചാപ്റ്റര്‍ ഫയര്‍ഫോഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, കെ.എം സുരേഷ്, എന്‍.സി.സി കേഡറ്റുകള്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ ജവാന്മാരുടെയും ആശ്രിതരുടെയും ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണവും നടത്തി.