അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന വികസന കേന്ദ്രം (ഐസിഫോസ്) അഞ്ചാമത് ‘വിന്റർ സ്കൂൾ ഫോർ വിമൻ’ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 29 മുതൽ ഫെബ്രുവരി 9 വരെയാണ് പരിപാടി. കാര്യവട്ടം സ്പോർട്സ്ഹബ്ബിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിലാണ് നടക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. ജനുവരി 20 വരെ അപേക്ഷിക്കാം.
https://icfoss.in/event-details/179 എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾക്ക്: https://schools.icfoss.org, 91 7356610110, 91 2700012/13, 91 4712413013, 91 9400225962.
സ്വതന്ത്ര സോഫ്റ്റുവെയർ സമൂഹത്തെ നയിക്കുവാൻ കഴിയുന്ന രീതിയിൽ സ്ത്രീകളെ വളർത്തിയെടുക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഐസിഫോസ് ലക്ഷ്യമിടുന്നത്. മെഷീൻ ലേണിംഗ്, നിർമ്മിത ബുദ്ധി (Artificial Intelligence), ബൃഹത്ത്ഭാഷാ മാതൃകകൾ (Large Language Models), സ്വാഭാവികഭാഷാ സംസ്കരണം (Natural Language Processing) തുടങ്ങിയ മേഖലകളിലെ അത്യാധുനിക പാഠ്യപദ്ധതികൊണ്ട് പ്രശസ്തമായ വിന്റർ സ്കൂളിന് കഴിഞ്ഞ വർഷങ്ങളിൽ പങ്കെടുത്തവരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ നാല് ഘട്ടങ്ങളിലായി, ഗവേഷകർ, അധ്യാപകർ, പ്രൊഫഷണലുകൾ എന്നിങ്ങനെ 150- ലധികം സ്ത്രീകൾ പരിശീലന പരിപാടി പൂർത്തിയാക്കി.
ഐസിഫോസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ വിന്റർ സ്കൂൾ “ബൃഹത്ത്ഭാഷാ മാതൃകകളിലാണ് (Large Language Models)” ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.