വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘ സ്വീപ് ‘ ജില്ലാ തല ഉദ്ഘാടനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു. സബ് കലക്ടര്‍ വി ചെല്‍സാസിനി അധ്യക്ഷത വഹിച്ചു. വോട്ടിംഗ് മെഷീനിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് കെ സരുണ്‍ വിശദീകരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി മോഹന്‍, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് കോർഡിനേറ്റര്‍ വി ഹനസ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ പ്രൊവിഡന്‍സ് കോളേജിലെ വിദ്യാർത്ഥികളും ജില്ലാ കലക്ടറുടെ ഇൻ്റേൺമാരും സ്വീപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി. കൂടുതല്‍ യുവ വോട്ടര്‍മാരിലേക്ക് തെരഞ്ഞെടുപ്പ് പക്രിയയെ പരിചയപ്പെടുത്താനായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ വോട്ടിംഗ് യന്ത്രവും സ്ഥാപിച്ചു.