കൊയിലണ്ടി നഗരസഭയുടെയും ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം തിരുവങ്ങുർ, പന്തലായനി ജനകീയ ആരോഗ്യകേന്ദ്രം, കൊയിലാണ്ടി താലൂക്ക് ആശുപത്രി, വാർഡ് 14 കാട്ടുവയൽ ക്ലസ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാർത്തിവതി കാട്ടുവയലിൽ ആരോഗ്യമേള സംഘടിപ്പിച്ചു. ആരോഗ്യമേളയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. കാട്ടുവയൽ ക്ലസ്റ്റർ കൺവീനർ എൻ. സി സത്യൻ അധ്യക്ഷത വഹിച്ചു.കൊയിലാണ്ടി താലൂക്ക് ആശുപത്രി എസ്.ടി.എസ് സൗമ്യ ക്ലാസ് നയിച്ചു.

ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ .പി. ചന്ദ്രശേഖരൻ, കാട്ടുവയൽ ക്ലസ്റ്റർ ചെയർപേഴ്സൺ ശുഭ ടീച്ചർ, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്. സി എന്നിവർ സംസാരിച്ചു . ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വി രാജീവൻ സ്വാഗതവും ജെ.പി.എച്‌.എൻ സന്ധ്യ. എൻ നന്ദിയും പറഞ്ഞു.

ആരോഗ്യമേളയിൽ പ്രമേഹം, രക്തസമ്മർദം, ഹീമോഗ്ലോബിൻ പരിശോധന, ഐ സി ടി സി സേവനങ്ങൾ, കാഴ്ച പരിശോധന, കാൻസർ സ്ക്രീനിംഗ്, ക്ഷയരോഗ നിർണയ പരിശോധന, ബി എം ഐ എന്നീ സേവനങ്ങൾ നൽകി. കൊയിലാണ്ടി താലൂക്ക് ആശുപത്രി ആരോഗ്യ പ്രവർത്തകർ, ബി എഫ് എച് സി തിരുവങ്ങുർ ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കാട്ടുവയൽ ക്ലസ്റ്റർ ഭാരവാഹികൾ എന്നിവർ ആരോഗ്യ പരിശോധനകൾക്ക് നേതൃത്വം നൽകി.