മെഡിക്കല്‍ ഓഫീസര്‍ നിയമനം

കല്‍പ്പറ്റ നഗരസഭയുടെ കീഴിലുള്ള ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിലേക്ക് താത്ക്കാലികമായി മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 14. കൂടിക്കാഴ്ച്ച ഡിസംബര്‍ 15 ന് രാവിലെ 10 ന് സൂപ്രണ്ട് ഓഫീസില്‍ നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ : 04936 206768

അറ്റന്റര്‍ നിയമനം

പടിഞ്ഞാറത്തറ കൊറ്റിയോട്ടുകുന്ന് ഹെല്‍ത്ത് സെന്ററില്‍ അറ്റന്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. ഡിസംബര്‍ 27 ന് രാവിലെ 10.30 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഇന്റര്‍വ്യു നടക്കും. കൊറ്റിയോട്ട്കുന്ന് കോളനിയില്‍ താമസിക്കുന്ന പത്താം ക്ലാസ് പാസ്സായ പട്ടികജാതി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, എന്നിവയുടെ അസ്സല്‍ പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുടെ ഒറിജിനലുമായി നേരിട്ട് ഹാജരാകണം. ഫോണ്‍: 04936 205949.

മാനേജര്‍ നിയമനം

മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ- ഓപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ മാനേജര്‍ നിയമനം. ടീ ഫാക്ടറി രംഗത്ത് 25 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ പരിചയം, പ്ലസ് ടുവില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, 65 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ സഹിതം മാനന്തവാടി സബ് കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. ഫോണ്‍ 9048320273