ആനക്കാംപൊയിൽ -കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിലേക്കായി പൊതു തെളിവെടുപ്പ് നടന്നു. മേപ്പാടി എ പി ജെ അബ്ദുൾ കലാം കമ്മ്യൂണിറ്റി ഹാളിൽ നടന്ന പൊതു തെളിവെടുപ്പിൽ ജില്ലാ കലക്ടർ ഡോ.രേണു രാജ് അധ്യക്ഷത വഹിച്ചു. പദ്ധതി സംബന്ധിച്ച് കിറ്റ്കോ തയ്യാറാക്കിയ റിപ്പോർട്ട് അവതരിപ്പിച്ചു. പൊതു തെളിവെടുപ്പിൽ പൊതുജനങ്ങൾ അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെച്ചു.
മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, വൈസ് പ്രസിഡന്റ് രാധ രാമസ്വാമി, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കോഴിക്കോട് മേഖല കാര്യാലയം ചീഫ് എൻ വയോൺമെന്റൽ എഞ്ചിനീയർ സിന്ധു രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.