കുടുംബശ്രി മിഷന്റെ നേതൃത്വത്തില്‍ നയിചേതന 2.0 ന്റെ ഭാഗമായി ലിംഗവിവേചനത്തിനെതിരെ ജെന്‍ഡര്‍ ക്യാമ്പയിന്‍ നടത്തി. മാനന്തവാടിയില്‍ നടന്ന ക്യാമ്പയിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. കുടുംബശ്രി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ത്രീകള്‍, വിവിധ ലിംഗ വിഭാഗത്തിലുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് വിവേചനം ഇല്ലാതെയും അതിക്രമത്തിന് ഇരയാകാതെയും നിര്‍ഭയം സാമൂഹിക പ്രതിബദ്ധങ്ങള്‍ അതിജീവിച്ച് അവകാശത്തില്‍ അധിഷ്ഠിതമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
ബാലപാര്‍ലമെന്റിന്റെ ഭാഗമായി നടത്തിയ ക്യാമ്പയിനില്‍ ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി ഓരോ സി.ഡി.എസില്‍ നിന്നും 4 കുട്ടികള്‍ വീതം പങ്കെടുത്തു. എ.ഡി.എം.സി വി.കെ റെജീന, ആശ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.