ഇടുക്കിയിലെ നവകേരള സദസുകളില്‍ നിറസാനിധ്യമായി ജില്ലയിലെ ഹരിതകര്‍മ സേനകള്‍. ഓരോ സദസുകളിലും ഇടവേളകളില്ലാതെ ദ്രുതകര്‍മനിരതരായി മാലിന്യങ്ങള്‍ നീക്കം ചെയ്ത് മാതൃകയായി ഇവര്‍ . ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി 250 അംഗങ്ങളാണ് മൂന്നു ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചത്.
തൊടുപുഴ – 53, ഇടുക്കി – 30
ദേവികുളം- 103, ഉടുമ്പഞ്ചോല- 12, പീരുമേട് – 52 എന്നിങ്ങനെയാണ് ഓരോ മണ്ഡലം തിരിച്ചുള്ള അംഗങ്ങളുടെ പ്രവര്‍ത്തനം. ഹരിതകര്‍മ സേന അംഗങ്ങളെ കൂടാതെ നഗരസഭ – പഞ്ചായത്ത് സെക്രട്ടറിമാര്‍ , അസിസ്റ്റന്റ് സെക്രട്ടറിമാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, ബ്ലോക്ക് – ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ തുടങ്ങിയവരും മാലിന്യനീക്കത്തില്‍ പങ്കാളികളായി.