പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് പാനല്‍ വീഡിയോഗ്രാഫര്‍മാരെ ആവശ്യമുണ്ട്. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യതയും ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയാണ് ആവശ്യം. പാലക്കാട് ജില്ലയിലെയോ മലപ്പുറം, തൃശൂര്‍ അയല്‍ ജില്ലയിലെയോ സ്ഥിര താമസക്കാരായവര്‍ക്ക് അപേക്ഷിക്കാം.

സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ ഉപകരണങ്ങളും പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ് വെയറും ദൃശ്യങ്ങള്‍ വേഗത്തില്‍ അയക്കാനുള്ള സംവിധാനവും അടങ്ങിയ ലാപ്‌ടോപ്പ്, ഡ്രൈവിങ് ലൈസന്‍സോടെ സ്വന്തമായി വാഹനം, മള്‍ട്ടി സിം ഡോങ്കിള്‍ എന്നിവ ഉണ്ടായിരിക്കണം.
പി.ആര്‍.ഡിയിലും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങിലും പ്രവൃത്തി പരിചയമുള്ളവര്‍ക്കും ലൈവ് വീഡിയോ ട്രാന്‍സ്മിഷന്‍ ഉള്ള ബാക്ക് പാക്ക് പോര്‍ട്ടബിള്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ സംവിധാനമുള്ളവര്‍ക്കും മുന്‍ഗണന.

പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. അപേക്ഷകര്‍ ക്രിമിനല്‍ കേസില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.
അപേക്ഷകള്‍ ഡിസംബര്‍ 23 ന് വൈകിട്ട് അഞ്ച് വരെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, എഡിറ്റിങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ്, മേല്‍പറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക, വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491 2505329.