വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമുകളിലെ ആണ്‍കുട്ടികളെ പങ്കെടുപ്പിച്ച് സംസ്ഥാന തലത്തില്‍ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് കോ-ഓര്‍ഡിനേറ്റ് ചെയ്യുവാന്‍ താത്പര്യമുള്ള ക്രിക്കറ്റ് ക്ലബുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്ന സംഘടനകള്‍ സ്പോര്‍ട്സ് ക്ലബിന്റെ രജിസ്ട്രേഷന് ഉള്ളവയായിരിക്കണം. സ്പോര്‍ട്സ്/ടൂര്‍ണ്ണമെന്റ് നടത്തിപ്പ് മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം സംബന്ധിച്ച വിശദവിവരങ്ങള്‍ (ഫോട്ടോ സഹിതം) അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രൗണ്ടിലാണ് ടൂര്‍ണ്ണമെന്റ് സജ്ജീകരിക്കേണ്ടത്. കുട്ടികള്‍ക്കുള്ള താമസസൗകര്യം, ആഹാരം, വെള്ളം, ടൂര്‍ണ്ണമെന്റിന് ആവശ്യമായ സ്പോര്‍ട്സ് ഉപകരണങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ സജ്ജീകരിക്കണം. കുട്ടികള്‍ക്ക് ആവശ്യമായ ജേഴ്സി (അപ്പര്‍, ലോവര്‍, ക്യാപ്പ് – 110 പേര്‍ക്ക്), അമ്പയര്‍മാര്‍, മറ്റ് സഹായികള്‍ എന്നിവര്‍ക്കുള്ള ഓണറേറിയം, സ്റ്റേജ് അലങ്കാരം, അനൗണ്‍സ്മെന്റ്, സമ്മാന വിതരണം (വിജയികള്‍ക്ക്), ഉദ്ഘാടന ചടങ്ങ്, സമാപന ചടങ്ങ് എന്നിവയ്ക്ക് ആവശ്യമായ ചെലവ് ഉള്‍പ്പെടെയുള്ള പ്രൊപ്പോസല്‍ ലഭ്യമാക്കണം.
അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡയറക്ടര്‍, ഐ.സി.പി.എസ്, പ്രിസണ്‍ ഹെഡ്ക്വാര്‍ട്ടേഴ്സിന് എതിര്‍വശം, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി: ഒക്ടോബര്‍ 27.
അപേക്ഷയുടെ കവറിനു പുറത്ത് ഗവ. ചില്‍ഡ്രന്‍സ് ഹോമുകളിലെ ആണ്‍കുട്ടികളെ പങ്കെടുപ്പിച്ചു സ്റ്റേറ്റ് തലത്തില്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തുന്നത് സംബന്ധിച്ച പ്രൊപ്പോസല്‍ എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഡയറക്ടര്‍, സംയോജിത ശിശു സംരക്ഷണ പദ്ധതി, വനിതാ ശിശുവികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം. ഫോണ്‍: 0471-23242235. ഇ-മെയില്‍: icpskerala@gmail.com