പത്തനാപുരം നിയോജകമണ്ഡലത്തില്‍  നവകേരള സദസിന്റെ പ്രചരണാര്‍ഥം കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുലോചന അധ്യക്ഷയായി. കൃഷി വകുപ്പ് മുന്‍ഡെപ്യൂട്ടി ഡയറക്ടര്‍ അജിത് കുമാര്‍ ‘ഫലവൃക്ഷത്തൈകളുടെ ശാസ്ത്രീയ പരിപാലനം’ വിഷയത്തില്‍ സെമിനാര്‍ നയിച്ചു. കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍ സുനിത, ബ്ലോക്ക് സെക്രട്ടറി ശംഭു, തലവൂര്‍ കൃഷി ഓഫീസര്‍ റ്റി വൈ ജയന്‍, കാര്‍ഷികവികസനക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.