2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി കലക്ടറേറ്റില്‍ ഇ വി എം ഡെമോണ്‍സ്‌ട്രേഷന്‍ സെന്റര്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം എല്ലാ താലൂക്കുകളിലും സെന്റര്‍ ആരംഭിക്കും. ഇ വി എം, വി വി പാറ്റ് മെഷീനുകള്‍ സ്ഥാപിച്ചതിലൂടെ പുതുതായി എത്തുന്ന വോട്ടര്‍മാര്‍ക്ക് എങ്ങനെയാണ് വോട്ടിങ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ അവസരമുണ്ട്. കലക്ടറേറ്റില്‍ സ്ഥാപിച്ച സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. സബ്കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ ഡി എം , ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
