വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തലച്ചിറ തണല്‍ ബഡ്‌സ് സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു. വെട്ടിക്കവല എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാലിക്കുട്ടി തോമസ് അധ്യക്ഷനായി. ബഡ്സ് സ്‌കൂളിലെ കുട്ടികളുടെ സര്‍ഗശേഷി വളര്‍ത്തിയെടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന  ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം ബ്രിജേഷ്, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റ്റിജു, ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.