2024 -25 വര്‍ഷത്തെ കോട്ടത്തറ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷത വഹിച്ചു. 2024-25 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തു.
വിവിധ വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഹണി ജോസ്, പി.എസ്. അനുപമ, ഇ.കെ വസന്ത, മെമ്പര്‍മാരായ സംഗീത് സോമന്‍, അനിത ചന്ദ്രന്‍, ജിന തങ്കച്ചന്‍, പി സുരേഷ്, ആന്റണി ജോര്‍ജ്, പുഷ്പ സുന്ദരന്‍, മുരളിദാസന്‍, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി സി ദേവസ്യ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ .എ ഇസ്മയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.