മാലിന്യ സംസ്‌കരണ നിയമലംഘനവുമായി ബന്ധപ്പെട്ട് പുല്‍പള്ളി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 10000 രൂപ പിഴ ഈടാക്കി. മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനം കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ജില്ലാ തലത്തില്‍ രൂപീകരിച്ച പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പിടികൂടിയത്.

എന്‍ഫോഴ് സ്‌മെന്റ് ടീം ഹെഡ് സി സുധീര്‍, എന്‍ഫോഴ്‌സ്‌മെന്റ് അംഗം പി.കെ വിനീത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.ബി ജിനേഷ്, കെ.പൂര്‍ണിമ, ക്ലര്‍ക്ക് ജോമോന്‍ ജോസഫ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു.