പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന PV-YASASVI OBC, EBC പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതിക്കായി 2023-24 വർഷം അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാം. കൊല്ലം മേഖലാ ഓഫീസ് – 0474 2914417, എറണാകുളം മേഖലാ ഓഫീസ് – 0484 2983130, പാലക്കാട് മേഖലാ ഓഫീസ് – 0491 2505663, കോഴിക്കോട് മേഖലാ ഓഫീസ് – 0495 2377786.