കേരള സംസ്ഥാന വൈദ്യുതി റഗുലേറ്റരി കമ്മീഷൻ മുമ്പാകെ, കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022 ഏപ്രിൽ 01 മുതൽ 5 വർഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായി സമർപ്പിച്ച പെറ്റീഷനിൽ ജനറേഷൻ ബിസിനസ് യൂണിറ്റുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് ഡിസംബർ 27നു രാവിലെ 11ന് കമ്മീഷന്റെ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ നടത്തും.
പൊതു തെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖേനയും പങ്കെടുക്കാം. വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ 26 ന് ഉച്ചയ്ക്ക് 12 നു മുൻപായി പേരും വിശദവിവരങ്ങളും ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിലിൽ അറിയിക്കണം.
തപാൽ മുഖേനയും ഇ-മെയിൽ വഴിയും (kserc@erckerala.org) പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ലഭിക്കുന്ന അഭിപ്രായങ്ങൾ ഡിസംബർ 27നു വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. തപാൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു. പെറ്റീഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ (www.erc.kerala.org) ലഭിക്കും.